നഷീദിന്റെ ഭാര്യയ്ക്ക് ശ്രീലങ്കയുടെ സാന്ത്വനം

Webdunia
ശനി, 11 ഫെബ്രുവരി 2012 (13:35 IST)
മാലിദ്വീപില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ശ്രീലങ്ക. നഷീദിന്റെ ഭാര്യ ലൈലാ നഷീദും കുടുംബാംഗങ്ങളും രണ്ടുദിവസം മുമ്പ് ശ്രീലങ്കയിലേക്ക് പലായനം ചെയ്തത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രാജപക്‌സെ അറിയിച്ചു.

അതേസമയം മാലിദ്വീപ് തലസ്ഥാനമായ മാലെയില്‍ വെള്ളിയാഴ്ച നടന്ന റാലിയില്‍ നഷീദ് പ്രത്യക്ഷപ്പെട്ടു. പ്രധാന പള്ളിക്കരികെ അനുകൂലികള്‍ നഷീദിന് വന്‍സ്വീകരണമാണ് നല്‍കിയത്.