ടിവി റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന് തന്റെ എല്ലാം തുറന്നു കാണിക്കുന്ന ചിത്രത്തെ കുറിച്ച് ഓര്‍ത്ത് കരയുവാനേ നേരമുള്ളൂ എന്ന് വന്നിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ആല്‍ബത്തിന്റെ കവറില്‍ തന്റെ നഗ്ന ചിത്രം അച്ചടിച്ചു വന്നതാണ് ഈ മുപ്പതുകാരി താരത്തെ വിഷമിപ്പിക്കുന്നത്!
തന്റെ സമ്മതം വാങ്ങാതെയാണ് മേല്‍ക്കുപ്പായം ഇല്ലാത്ത തന്റെ ചിത്രം സംഗീതദ്വയങ്ങളായ മാര്‍ട്ടിനും ദേവും ചേര്‍ന്ന് അവരുടെ പുതിയ ആല്‍ബത്തിന്റെ കവറില്‍ അച്ചടിച്ചത് എന്ന് കര്‍ദാഷിയാന്‍ പരാതിപ്പെടുന്നു. ‘ദ സെക്സ് ഇപി’ എന്ന ആല്‍ബത്തിന്റെ കവറിനെ ചൊല്ലി കര്‍ദാഷിയാന്‍ ഇവര്‍ക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അനുവാദം കൂടാതെ ചിത്രം ഉപയോഗിച്ചതിന് ഗായകര്‍ നല്‍കുന്ന മറുപടിയും രസകരമാണ്. ചിത്രത്തില്‍ കര്‍ദാഷിയാന്റെ മുഖമില്ലായിരുന്നു. അതിനാല്‍, അവരുടെ ചിത്രമാണെന്ന് അറിയാതെയാണ് ആല്‍ബത്തിന്റെ കവറില്‍ ഉപയോഗിച്ചത് എന്നുമാണ് അവര്‍ നല്‍കുന്ന മറുപടി.
പ്രമുഖ ഫാഷന്‍ മാസികയായ ഡബ്ലിയു മാഗസിന് വേണ്ടിയായിരുന്നു കര്‍ദാഷിയാന്‍ നഗ്ന ഫോട്ടോ ഷൂട്ടിന് സമ്മതിച്ചത്. ഈ ചിത്രം പലതവണ താരത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കര്‍ദാഷിയാന്റെ റിയാലിറ്റി ഷോ ആയ കോര്‍ട്‌നി ആന്‍ഡ് കിം ടേക്ക് ന്യൂയോര്‍ക്കിന്റെ കവര്‍ പേജിലും ഈ നഗ്നചിത്രം സ്ഥാനം പിടിച്ചിരുന്നു.