താലിബാന്‍കാരുടെ മൃതദേഹത്തില്‍ യുഎസ് സൈനികര്‍ മൂത്രമൊഴിച്ചു: വീഡിയോ

Webdunia
വ്യാഴം, 12 ജനുവരി 2012 (14:37 IST)
താലിബാന്‍ ഭീകരരുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാല് പേര്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോയെക്കുറിച്ച് അന്വേഷിക്കുമെന്ന് യു എസ്. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് യുഎസ് മറൈന്‍ കോര്‍പ്സ് ആണ് വ്യക്തമാക്കിയത്.

അതേസമയം വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ലെന്ന് യുഎസ് മറൈന്‍ കോര്‍പ്സ് വ്യക്തമാക്കുന്നു. ഇത് ഷൂട്ട് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് ആരാണെന്നും വ്യക്തമല്ല. ഇതേക്കുറിച്ചും അന്വേഷണം നടത്തും.

സൈന്യത്തിന്റെ മൂല്യത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണ് ഇതെന്നും മറൈന്‍ കോര്‍പ്സ് പ്രസ്താ‍വനയില്‍ പറയുന്നു.