ജോലി കിട്ടാന്‍ കള്ളം പറയുന്നു

Webdunia
വെള്ളി, 20 ഫെബ്രുവരി 2009 (15:42 IST)
ലണ്ടന്‍: ജോലി തേടി ഇറങ്ങുന്നവര്‍ സത്യസന്ധന്‍‌മാരാണെന്ന് കരുതേണ്ട. 30 ശതമാനം പേര്‍ ജോലിക്കായി പല കള്ളത്തരങ്ങളും പറയുന്നു എന്നാണ് ലണ്ടനില്‍ നിന്നുള്ള ഒരു പഠനസംഘം പറയുന്നത്.

ചാര്‍ട്ടേര്‍ഡ് ഇസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ അസ്സസ്സേര്‍സ്(സിഐഇഎ) ആണ് പഠനം നടത്തിയത്.

1300 പേരില്‍ നടത്തിയ സര്‍വേയില്‍ മൂന്നില്‍ ഒരാള്‍ തന്‍റെ യോഗ്യതകളില്‍ വെള്ളം ചേര്‍ത്താണ് ജോലി നേടിയതെന്ന് സംഘം കണ്ടെത്തി. ബയോഡാറ്റയില്‍ കള്ളം പറയുന്നത് ശരിയല്ലെന്നാണ് സിഐഇഎ പറയുന്നത്. സര്‍വേയുടെ ഫലം ഞെട്ടിച്ചുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടു ചെയ്യുന്നു.

നുണ പറയുന്നത് നിങ്ങളുടെ ഭാവി തന്നെ നശിപ്പിക്കും. സംഭവം കോടതിയിലെത്തിയാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ല - റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു.