ജപ്പാനില്‍ വീണ്ടും ഭൂചലനം

Webdunia
ശനി, 28 ജനുവരി 2012 (09:02 IST)
ടോക്യോ: ജപ്പാനില്‍ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പില്ല.

കിഴക്കന്‍ പ്രവിശ്യയായ യമനാഷിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ചലനം അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ ടോക്കിയോയിലും ചലനമുണ്ടായി. സമുദ്രത്തില്‍ 28 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.

2011 മാര്‍ച്ച് 11-ന് ജപ്പാനില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിലും സുനാമിയിലും ഇരുപതിനായിരത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.