ജപ്പാനില്‍ ഭൂചലനവും സുനാമിയും

Webdunia
PRO
PRO
ജപ്പാനില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനെ പിടിച്ചുലച്ചത്. ഇതേ തുടര്‍ന്ന് അത്ര ശക്തമല്ലാത്ത സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പ് പിന്‍‌വലിച്ചിട്ടില്ല.

കടലിന്റെ അടിത്തട്ടില്‍ 26 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹൊക്കൈഡോ ദ്വീപിലാണ് 10 സെന്റീമീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരമാലകള്‍ കരയിലേക്ക് കയറിവന്നത്.

ജപ്പാനെ തകര്‍ത്തെറിഞ്ഞ ഭൂചലനവും സുനാമിയും ഉണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. 2011 മാര്‍ച്ച് 11-നായിരുന്നു ഈ ദുരന്തം നടന്നത്. 16,000 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

English Summary: A minor tsunami hit Japan's northeastern coastline Wednesday after a strong earthquake rocked the region nearly a year on from Japan's worst post-war natural disaster.