ചോരക്കുഞ്ഞിനെ അമ്മ മാലിന്യക്കുഴിയില്‍ കളഞ്ഞു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2012 (17:54 IST)
PRO
PRO
ഫിലിപ്പൈന്‍‌കാരിയായ യുവതി സ്വന്തം കുഞ്ഞിനെ മാലിന്യക്കുഴിയില്‍ കളഞ്ഞു. നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ച അമ്മ ഷാര്‍ജയില്‍ അറസ്റ്റിലാവുകയും ചെയ്തു. നിസാര പരുക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്‌സയിലാണ്.

ഒരു ഏഷ്യന്‍ കുടുംബത്തിലെ വീട്ടുജോലിക്കാരിയാണ് ഈ യുവതി. ഗര്‍ഭിണിയായിരുന്ന യുവതിക്ക്‌ പുലര്‍ച്ചെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ബാത്ത്‌റൂമില്‍ പ്രസവിച്ച ശേഷം യുവതി തന്നെ കത്തി ഉപയോഗിച്ച് പൊക്കിള്‍കൊടി മുറിച്ചു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് കുഞ്ഞിനെ മാലിന്യക്കുഴിയിലേക്ക് എറിഞ്ഞു.

മാലിന്യം നീക്കാന്‍ എത്തിയവരായിരുന്നു കുഞ്ഞിനെ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. എന്നാല്‍ കുഞ്ഞിന് കാര്യമായ പരുക്കുകളൊന്നും പറ്റിയില്ല.