രാജ്യത്ത് ഹീനമായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വധശിക്ഷ തത്കാലം ഒഴിവാക്കാന്‍ ആലോചിക്കുന്നില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിക്കോ നോഡ. എന്നാല്‍ വധശിക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും നോഡ വ്യക്തമാക്കി.
എന്തായാലും, ജപ്പാനിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വലിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കാണ് വധശിക്ഷ ലഭിക്കാറുള്ളത്. വധശിക്ഷയെ അനുകൂലിച്ചുകൊണ്ട് ഭൂരിപക്ഷം ജനങ്ങളും ഒരു സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയതാണ് സര്‍ക്കാരിന്‍റെ നിലപാടിന് ബലമായത്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചയാണ് ഇപ്പോല്‍ ഇതുസംബന്ധിച്ച് ജപ്പാനില്‍ നടക്കുന്നത്.
കുറച്ചുദിവസം മുമ്പ് മൂന്നു പേരുടെ വധശിക്ഷ ജപ്പാനില്‍ നടപ്പാക്കിയിരുന്നു.