കുടിവെള്ളത്തിനായി മൂവായിരം കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചു

Webdunia
ശനി, 8 ജൂണ്‍ 2013 (16:07 IST)
WD
WD
കുടിക്കാനുള്ള വെള്ളമെടുക്കാന്‍ അരകിലോമീറ്ററോ ഒരു കിലോമീറ്ററോ പോകാം, എന്നാ‍ല്‍ കുടിവെള്ളത്തിനായി മൂവായിരം കിലോമീറ്റര്‍ ആരെങ്കിലും പോകുമോ, അതും മരുഭൂമിയിലൂടെ? എന്നാല്‍ പോകും, രണ്ട് ബ്രിട്ടീഷ് സൈക്കിള്‍താരങ്ങളാണ് സഹാറമരുഭൂമിയിലൂടെ പത്ത് ആഴ്‌ചകള്‍ സൈക്കിള്‍ ചവിട്ടി ഒരു കുപ്പി വെള്ളം കൊണ്ടു വരാന്‍ പോയത്.

നോര്‍ട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ അഹമ്മദ് മഷ്‌ദാനിയും ആന്ദ്രാസ് അരിസ്റ്റിഡുവുമാണ് സൈക്കിള്‍ സാഹസിക യാത്രക്ക് ഇറങ്ങിയത്. സഹാറ മരുഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത് ലോകത്തുള്ള മറ്റ് ജനങ്ങള്‍ക്ക് അറിയില്ല. കുടിവെള്ളം കിട്ടാന്‍ ഇവര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ഇവരുടെ കഷ്ടപ്പാടുകള്‍ മറ്റ് ജനങ്ങളെ അറിയിക്കാനാണ് തങ്ങള്‍ സൈക്കിള്‍ സവാരി നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അഹമ്മദ് മഷ്ദാനിയും ആന്ദ്രാസ് അരിസ്റ്റിഡും മരുഭൂമിയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ജനങ്ങളില്‍ ഒരു അവബോധം സൃഷ്ടിക്കാനാണ് ഈ സൈക്കിള്‍ സവാരിയിലൂടെ ശ്രമിച്ചതെന്ന് അധ്യാപകനായ വെന്‍ഡി ചാ‍പ്പല്‍ പറഞ്ഞു.