കടലിലല്ല; ലാദനെ സംസ്കരിച്ചത് യു‌എസ്സില്‍?

Webdunia
ബുധന്‍, 7 മാര്‍ച്ച് 2012 (19:52 IST)
PRO
PRO
അല്‍ക്വായിദ നേതാവ് ഉസാമ ബിന്‍‌ലാദന്റെ മൃതദേഹം സംസ്കരിച്ചത് യു‌എസ്സിലെന്ന് വെളിപ്പെടുത്തല്‍. വിക്കിലീക്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലാദനെ ഇസ്ലാമിക ആചാരപ്രകാരം കടലില്‍ സംസ്കരിച്ചുവെന്നായിരുന്നു ഒബാമ ഭരണ കൂടം അറിയിച്ചിരുന്നത്. എന്നാല്‍ കടലില്‍ തള്ളിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന ഇ മെയില്‍ സന്ദേശം ലഭിച്ചെന്നാണ് വിക്കിലീക്സ് പറയുന്നത്. സ്ട്രാറ്റ്ഫോറിലുള്ള ഹാക്കര്‍ ഗ്രൂപ്പായ അനോനിമസില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം ലഭിച്ചതെന്നും വിക്കിലീക്സ് വ്യക്തമാക്കുന്നു.

പാകിസ്ഥാനിലെ അബട്ടാബാദില്‍ വച്ച് 2011 മെയ് രണ്ടിനാണ് ഉസാമ ബിന്‍ലാദിന്‍ യു എസ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.