ഒബാമയേക്കൊണ്ട് മക്കള്‍ ‘തോറ്റു’!

Webdunia
ഞായര്‍, 15 ജനുവരി 2012 (14:26 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മക്കളായ മലിയയും സാഷയും മറ്റേത് കുട്ടികളേയും പോലെ തന്നെയാണ്. അവര്‍ക്ക് പിതാവിന്റെ തിരക്കുകളൊന്നും അത്ര പിടിക്കാത്തതും ഇതുകൊണ്ട് തന്നെ. അമ്മയായ മിഷേല്‍ തന്നെയാണ് മക്കളുടെ സ്വഭാവത്തെപ്പറ്റി പറയുന്നത്. ഒരു മാധ്യമത്തിന് നില്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

13- കാരിയായ മിലിയയ്ക്കും എട്ട് വയസ്സുകാരിയായ സാഷയ്ക്കും അവരുടെ മാതാപിതാക്കള്‍ സ്കൂളില്‍ ചെല്ലുന്നതേ ഇഷ്ടമല്ലത്രേ. ഒബാമ സ്കൂളിലെത്തുന്നതാണ് തീരെ ഇഷ്ടമല്ലാത്തത്. രക്ഷാകര്‍ത്താക്കളുടെ യോഗത്തിനായി ഒബാമ സ്കൂളിലെത്തിയാല്‍ ഒരു നീണ്ട വാഹനവ്യൂഹവും ഒപ്പമുണ്ടാവും. ഇത്രയും കാറുകള്‍ എന്തിനാണെന്നാണ് മലിയ ചോദിക്കുന്നത്.

മാത്രമല്ല, വൈറ്റ് ഹൌസിലെ മൂവി തിയേറ്ററില്‍ സിനിമ കണ്ട് മിലിയയ്ക്കും സാഷയ്ക്കും മടുത്തു. പുറത്തുപോയി സിനിമ കാണണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും മിഷേല്‍ പറയുന്നു. മക്കള്‍ തങ്ങള്‍ക്ക് ഇഷ്ടപെട്ട ആണ്‍കുട്ടികളെ കണ്ടെത്തുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മിഷേല്‍ പറയുന്നു.