ഒബാമയുടെ സത്യപ്രതിജ്ഞ, മകളുടെ കോട്ടുവായ!

Webdunia
ചൊവ്വ, 22 ജനുവരി 2013 (17:42 IST)
PRO
PRO
ഒബാ‍മയുടെ സത്യപ്രതിജ്ഞയും മകള്‍ സാഷയുടെ കോട്ടുവായുമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിലെ പുതിയ വാര്‍ത്ത. രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമ സത്യപ്രതിജ്ഞയ്ക്കു ശേഷം സംസാരിക്കവെ ഇളയമകള്‍ സാഷ കോട്ടുവാ ഇടുന്ന ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്നത്. സംഭവം നെറ്റിസണ്‍സ് ഏറ്റെടുത്തു കഴിഞ്ഞു. അച്ഛാ അച്ഛന്റെ പ്രസംഗം ബോറടിപ്പിക്കുന്നു, 'അമൂല്യമായ കോട്ടുവാ' ഇങ്ങനെ പോകുന്നു സൈറ്റുകളിലെ കമന്റുകള്‍.

ഒബാമ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ മകളുടെ കോട്ടുവായ ചാനലുകളും ഫോട്ടോഗ്രാഫര്‍മാരും പകര്‍ത്തിയത്. അമ്മ മിഷേലിനും ചേച്ചി മിലിയയ്ക്കും സമീപം നീല നിറത്തിലുള്ള കോട്ട് അണിഞ്ഞാണ് സാഷ ഇരുന്നത്. മിഷേലും മിലിയയും ചടങ്ങില്‍ പങ്കെടുത്തവരും എല്ലാം ഒബാമയുടെ പ്രഖ്യപനങ്ങളെ കരഘോഷത്തോടെ സ്വീകരിക്കവെയാണ് സാഷയുടെ കോട്ടുവായിടല്‍.

നമ്മുടെ കുട്ടികള്‍ ഭാവിയില്‍ മികച്ച നിലയിലെത്താന്‍ ഇപ്പോഴെ കഴിവുള്ളവരാക്കി എടുക്കണം എന്ന് ഒബാമ പ്രസംഗിക്കുന്നതിനിടെയാണ് ക്യാമറക്കണ്ണുകള്‍ യു.എസ് പ്രഥമ പൗരന്റെ ഭാര്യയെയും മക്കളെയും ഫോക്കസ് ചെയ്തത്.