എഫ്-16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് യു എസ് കോൺഗ്രസ്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (10:50 IST)
അമേരിക്ക പാക്കിസ്ഥാന് നിര്‍മ്മിച്ച് നല്‍കാന്‍ ഒരുങ്ങുന്ന എഫ്-16 യുദ്ധവിമാനങ്ങൾ പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിനായിരിക്കില്ല ഇന്ത്യയ്ക്കെതിരെയാകും ഇവ ഉപയോഗിക്കുക. അതുകൊണ്ട് തന്നെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
 
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം വർധിച്ചുവരുന്ന സാഹചര്യത്തില്‍ യു എസ് കോൺഗ്രസിലെ നിരവധി അംഗങ്ങൾക്ക് ഇക്കാര്യം സംബന്ധിച്ച് ആശങ്കയുണ്ട്. അതുകൊണ്ട് തീരുമാനത്തെ ചോദ്യം ചെയ്തുവെന്ന് മാട് സാൽമൺ പറഞ്ഞു. 
 
പാകിസ്ഥാനില്‍ സമാധാനം സംരക്ഷിക്കാന്‍ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് രാജ്യത്തെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അതിന് പകരം ഇന്ത്യയ്ക്കെതിരെ പോരാടുന്നതിനല്ല നടപടികളെടുക്കേണ്ടത്. എഫ്–16 സ്വന്തമാക്കുന്നതുവഴി പാകിസ്ഥാന്‍ സേന കൂടുതല്‍ ശക്തിപ്പെടും. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ശക്തി തുല്യമാക്കുന്നതിന് ഇതു സഹായകമാകുമെന്നും കോൺഗ്രസിലെ മറ്റൊരു അംഗം ബ്രാ‍‍ഡ് ഷെർമാൻ പറഞ്ഞു.
 
പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾ നല്‍കാനുള്ള തീരുമാനം യു എസ് കോൺഗ്രസ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article