നാസയുടെ ബഹിരാകാശ പേടകം ‘എന്‍ഡെവര്‍’ ആഗസ്ത് ഏഴിന് വിക്ഷേപിക്കും.ഇതിന് പുറമെ ചൊവ്വയിലേക്ക് പഠനത്തിനായി ഒരു യന്ത്ര മനുഷ്യനെയും സൈനിക വാര്‍ത്താ വിനിമയ സംവിധാനത്തിനായി മറ്റൊരു ഉപഗ്രഹവും ആഗസ്തില്‍ വിക്ഷേപിക്കുന്നുണ്ട്.
2002 ന് ശേഷം എന്‍ഡെവറിന്‍റെ ആദ്യ ബഹിരാകാശ യാത്ര ആയിരിക്കും ഇത്. പേടകം കേടുപാടുകള്‍ തിര്‍ത്ത് വിക്ഷേപണ സജ്ജമാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ട ഘടകങ്ങള്‍ എന്‍ഡെവറിലുണ്ടാകും.
ഏഴ് അംഗങ്ങള്‍ ദൌത്യ സംഘത്തിലുണ്ടാകും. ബാര്‍ബറ മോര്‍ഗന്‍ എന്ന വനിതയും സംഘത്തിലുണ്ടാകും.നാസയുടെ ബഹിരാകാശ പദ്ധതിക്കായി രണ്ട് ദശാബ്ദം മുന്‍പാണ് ഇവരെ തെരഞ്ഞെടുത്തത്. 1986ലെ ചലഞ്ചര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ക്രിസ്ത മക്ലിഫിനോടൊപ്പമാണ് മോര്‍ഗനെയും ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുത്തത്.
ഈ വര്‍ഷം നാസയുടെ രണ്ടാമത്തെ ബഹിരാകാശ ദൌത്യമായിരിക്കും എന്‍ഡവറിന്‍റേത്. പതിമൂന്ന് ദിവസത്തെ ദൌത്യം പൂര്‍ത്തിയാക്കി ‘അറ്റ്ലാന്‍റിസ്‘ പേടകം കഴിഞ്ഞ ആഴ്ച അണ് ഭൂമിയില്‍ മടങ്ങിയെത്തിയത്.