ഉറക്കമൊഴിവാക്കി 30 മണിക്കൂര്‍ ജോലി ചെയ്ത പെണ്‍കുട്ടി തളര്‍ന്നുവീണു മരിച്ചു

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (12:50 IST)
PRO
കമ്പ്യൂട്ടറിനുമുന്നില്‍ ഉറക്കം പോലും ഒഴിവാക്കി ജോലി ചെയ്യുന്നത് അഭിമാനമായി കരുതിയിരുന്ന യുവതി 30 മണിക്കൂര്‍ തുടര്‍ച്ചയായ ജോലിക്കുശേഷം തളര്‍ന്നുവീണ് മരിച്ചു. ഇന്‍ഡൊനേഷ്യയില്‍ ഒരു സ്വകാര്യ പരസ്യ ഏജന്‍സിയിലെ കോപ്പിറൈറ്ററായിരുന്ന മിതയെന്ന ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയെയാണ് അമിതജോലി കൊന്നത്.

ഉറക്കമിളച്ച് ജോലി ചെയ്യുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും അഭിമാനപൂര്‍വം മിത പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഊര്‍ജ്ജം നല്‍കുന്ന പാനീയങ്ങളും മറ്റും കഴിച്ചാണ് ഉറക്കത്തെ അതിജീവിച്ചിരുന്നത്. മിതയുടെ മരണം അമ്മ സോഷ്യല്‍ മീഡിയയിലൂടെതന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്.