ഇറിന കൊടുങ്കാറ്റ്: മഡഗാസ്കറില്‍ 65 മരണം

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2012 (12:35 IST)
PRO
PRO
ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ വീശിയടിച്ച ശക്തമായ ഇറിന കൊടുങ്കാറ്റില്‍ 65 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. മഡഗാസ്കറിലെ തെക്ക്‌-കിഴക്കന്‍ പ്രദേശമായ ഇഫാന്‍ഡിയനിലാണ്‌ കൊടുങ്കാറ്റ്‌ വീശിയടിച്ചത്‌.

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്‌ എന്നി രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലും കൊടുങ്കാറ്റടിച്ചു.