കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മനോരോഗിയായ ബാലനെ അമ്മൂമ്മ പട്ടിണിക്കിട്ട് കൊന്നു. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലാണ് സംഭവം നടന്നത്.
തന്റെ മകനെയും കുടുംബത്തെയും പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ക്വിയു ഫെങ്ങ്‌ലാന്‍ എന്ന അറുപതുകാരി കൊച്ചുമകനെ പട്ടിണിക്കിട്ട് കൊന്നത്. ഫെബ്രുവരി മുതല്‍ ആറുവയസ്സുകാരനായ കൊച്ചുമകന് അവര്‍ ഭക്ഷണം നിഷേധിച്ചു. മാര്‍ച്ചില്‍ കുട്ടി മരിച്ചു എന്നും ദേശീയ മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് മുത്തശ്ശിയുടെ ക്രൂരത വെളിപ്പെട്ടത്. പോഷകാഹാര കുറവ് മൂലമുള്ള അവയവ തകരാറാണ് മരണകാരണമെന്ന് കുട്ടിയുടെ മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.
മകനും ഭാര്യയും വിവാഹമോചനം നേടാനുള്ള തയ്യാറെടുപ്പിലായതുകൊണ്ടാണ് താന്‍ കൊച്ചുമകനെ പരിപാലിച്ചത് എന്ന് ക്വിന്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍, മനോരോഗിയായ കുട്ടിയെ പരിപാലിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതും കുട്ടി തന്റെ മകന് ഒരു ബാധ്യതായാവുമെന്നതിനാലും പട്ടിണിക്കിടാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു.