ഹോട്ടലില്‍ താമസിക്കൂ പണം നേടൂ..

Webdunia
PROPRD
മാധ്യമ നിയന്ത്രണങ്ങള്‍ ഏറെയുള്ള ചൈനയില്‍ മീഡിയാ സെന്‍ററില്‍ നിന്നും അക്രഡിറ്റേഷന്‍ ലഭിച്ചില്ലെങ്കിലും ബീജിംഗ് ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട് ധനം സമ്പാദിക്കാന്‍ പത്ര പ്രവര്‍ത്തകര്‍ക്ക് അവസരം. ചൈനയിലെ ഹോട്ടലുകളാണ് ഇത്തരം ഒരു ആശയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് വച്ചിരിക്കുന്നത്.

ഹോട്ടലുകളെ കുറിച്ച് വളരെ പോസിറ്റീവായി നല്‍കുന്ന വാര്‍ത്തകള്‍ക്ക് 1000 യുവാന്‍ വരെയാണ് പ്രതിഫലം പറയുന്നത്. വെള്ളീയാഴ്ച ഗഹുവാ ഹോട്ടലില്‍ ബീജിംഗ് ഒളിമ്പിക്‍സ് സംഘാടക സമിതി പത്ര സമ്മേളനം നടത്തിയതിനു പിന്നാലെയാണ് ഹോട്ടലുകാരും തങ്ങളുടെ നയം വ്യക്തമാക്കിയത്.

ചൈനയിലെ പുരാതന ഹോട്ടലുകളില്‍ ഒന്നായ ഗെഹുവാ ന്യൂ സെഞ്ച്വറി ഹോട്ടല്‍ ഇത്തരം ഒരു മാധ്യമ സംസ്ക്കാരം മുന്നോട്ട് വയ്‌ക്കുന്നത്. ഹോട്ടലിനെ കുറിച്ച് നിങ്ങള്‍ പോസിറ്റീവായി പ്രതികരിക്കുന്ന ഓരോ ലേഖനങ്ങള്‍ക്കും ആയിരം യുവാന്‍ വരെ പ്രതിഫലം ലഭിക്കും. എന്നാല്‍ ചൈനയില്‍ ഇത്തരം നടപടികള്‍ സര്‍വ്വ സാധാരണമാണെന്നതാണ് വസ്തുത.

ചൈനയിലെ പ്രാ‍ദേശിക മാധ്യമങ്ങള്‍ക്ക് സാധാരണഗതിയില്‍ പത്ര സമ്മേളനത്റ്റിനായി പോകുന്നതിന് ചൈനീസ് ഹോട്ടലുകള്‍ 200 മുതല്‍ 300 യുവാന്‍ വരെ യാത്രാബത്ത നല്‍കുക പതിവുണ്ട്. യാത്രാക്കൂലി 50 യുവാനായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതേ സമയം ബീജിംഗ് ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടു വരുന്നുണ്ട്. അതിലൊന്ന് മാധ്യമ നിയന്ത്രണങ്ങളാണ്.

സാധാരണഗതിയില്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുമതി ലഭിക്കാത്ത മീഡിയകള്‍ ചൈനീസ് സൌന്ദര്യങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് തടയാനാണെന്നാണ് കരുതുന്നത്.