പരുക്കു മൂലം വിശ്രമിക്കുമ്പോഴും ബ്രസീലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോയെ വിവാദം വിട്ടൊഴിയുന്നില്ല. ഇത്തവണയും പെണ്ണുങ്ങളുമായുള്ള വഴിവിട്ട ബന്ധമാണ് പ്രിയ താരത്തെ ബ്രസീലിയന്‍ പത്രങ്ങളുടെ ഒന്നാംപേജിലെ താരമാക്കിയിരിക്കുന്നത്. റൊയുടെ ഇപ്പോഴത്തെ അബദ്ധവും പത്രങ്ങള്‍ ആഘോഷിച്ചു.
വേശ്യകള്‍ എന്ന വ്യാജേനെ വേഷം മാറല്‍ നടത്തി ഏതാനും ഹിജഡകള്‍ റൊണാള്‍ഡോയെ കബളിപ്പിച്ചതും പണം തട്ടാന്‍ ഒരുങ്ങിയെന്നും ഉള്ള ആരോപണത്തില്‍ അന്വേഷണം നടത്തി വരികയാണ് ബ്രസീലിയന്‍ പൊലീസ്. കാല്‍ മുട്ടിനു ശസ്ത്രക്രിയ നടത്തി വിശ്രമത്തില്‍ ഇരിക്കുന്ന റൊണാള്‍ഡോ സംഭവം വിവാദമായതോടെ മുങ്ങിക്കളഞ്ഞു.
റൊണാള്‍ഡൊയുടെ പേരില്‍ പൊലീസ് കുറ്റങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും റൊണാള്‍ഡോയോട് പണം ആവശ്യപ്പെട്ടില്ലെന്നും മയക്ക് മരുന്ന് ഉപയോഗിച്ചെന്നുമുള്ള ഒരു വേശ്യയുടെ ആരോപണമാണ് പൊലീസിനെ അന്വേണത്തിലേക്ക് നയിച്ചിരിക്കുന്നത്. വേശ്യാവൃത്തി ബ്രസീലില്‍ നിയമപരമാണ്.
അതേ സമയം റൊണാള്‍ഡോയ്‌ക്ക് എതിരെയുള്ളാ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് താരത്തിന്‍റെ സ്വന്തം വെബ്‌സൈറ്റില്‍ പറയുന്നു. ഈ കുട്ടത്തിലൂടെ കുട്ടികള്‍ക്കൊപ്പം വീട്ടിലും ലോകം ചുറ്റലിലുമായി കഴിയുന്ന റൊണാള്‍ഡോയ്‌ക്ക് എതിരെ പണം തട്ടാനുള്ള നീക്കമാണെന്നും വ്യക്തമാക്കുന്നു.
കാല്‍മുട്ടിനേറ്റ പരുക്കുമായി ബന്ധപ്പെട്ട് റിയോ ഡി ജനീറോയിലെ ഒരു മോട്ടലില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ തിങ്കളാഴ്ചയാണ് കബളിപ്പിക്കലിനു വിധേയനായത്. തന്‍റെ മുറിയില്‍ കക്ഷികള്‍ എത്തുന്നതു വരെ റോ വരുന്നത് ആണുങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. അതേ സമയം ഈ സംഭവം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കണമെന്ന് വന്നവരില്‍ ഒരാള്‍ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.
സംഭവം അവസാനിപ്പിക്കാന്‍ ഫുട്ബോള്‍ താരം വേശ്യകള്‍ക്ക് 600 ഡോളര്‍ വാഗ്ദാനം ചെയ്തതായി മോട്ടല്‍ മാനേജരായ ലൂയിസ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പണം ഇവര്‍ സ്വീകരിച്ചില്ലെന്നും അതിനു പകരമായി സംഘത്തില്‍ പെട്ട മറ്റൊരാള്‍ 30,000 ഡോളര്‍ ചോദിച്ചെന്നും മാനേജര്‍ വ്യക്തമാക്കി. ഈ സംഭവത്തിന്‍റെ വീഡിയോ പിന്നീട് വേശ്യകളില്‍ ഒരാള്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ സംഭവത്തിനു മുമ്പില്ലാത്ത വിധമുള്ള പ്രാധാന്യം കൈവന്നു.