ആഷ്‌ലിയെ കെട്ടാന്‍ ചെറില്‍

PROPRO
ഫുട്ബോള്‍ താരങ്ങളായാല്‍ ഒട്ടേറെ ആരാധകര്‍ കാണും. അവരില്‍ ചിലരുമായി താരങ്ങള്‍ക്ക് ഇടപാടുകളും കാണുമെന്ന് ഇംഗ്ലീഷ് മോഡലായ ചെറില്‍ കോളിനറിയാം. അതു കൊണ്ടാണ് ഭര്‍ത്താവ് ആഷ്‌ലികോള്‍ തന്നെ പലതവണ വഞ്ചിച്ചിട്ടും ചെറില്‍ അതൊന്നും ഒരു പ്രശ്നമാക്കാതിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ സൂപ്പര്‍ മോഡല്‍ എന്നതിനേക്കാള്‍ ചെറില്‍ അറിയപ്പെടുന്നത് ചെല്‍‌സിയുടെ പ്രതിരോധക്കാരനും ഇംഗ്ലീഷ് ദേശീയ ടീമംഗവുമായ ആഷ്‌ലി കോളിന്‍റെ ഭാര്യ എന്ന നിലയിലാണ്. താരം സ്വതന്ത്രനാണെന്നും എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നും ചെറില്‍ ഇതിനു മുമ്പ് പല തവണ മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു.

എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കാനൊന്നും താരം തയ്യാറല്ല. ആഷ്‌ലി കോളിനു കടിഞ്ഞാണിടാനുള്ള പദ്ധതി അണ്ടര്‍ ഗ്രൌണ്ടിലൂടെ സുന്ദരി നടത്തിത്തുടങ്ങിയിരിക്കുക ആണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു. താരവുമായി പെട്ടെന്ന് തന്നെ കുടുംബം തുടങ്ങാനാണ് ചെറില്‍ ഇതിനു കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം.

അതിനൊപ്പം തന്നെ ഭര്‍ത്താവ് തന്നെ വഞ്ചിച്ച ബംഗ്ലാവ് നാല് ദശലക്ഷം പൌണ്ടിനു വില്‍ക്കാനും ആലോചന ഉണ്ട്. പിള്ളാരും പിടക്കോഴിയുമൊക്കെ ആയാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ചെറില്‍. ആഷ്‌ലിക്കും ഭാര്യയുടെ സന്തോഷം തന്നെ ഇപ്പോള്‍ വലുതായിരിക്കുകയാണ്.

ബംഗ്ലാവ് വില്‍ക്കാനും കുഞ്ഞുങ്ങള്‍ക്ക് കുടുംബം എന്ന കാര്യത്തിനെ മറ്റെന്തിനേക്കാളും പരിഗണിക്കാനും താരവും തയ്യാറായിരിക്കുക ആണ്. പുതിയ ഒരു വീടും ആഷ്‌ലി വാങ്ങി. ഒരു പറ്റ് എല്ലാവര്‍ക്കും പറ്റും. എന്നാല്‍ ഒരു അവസരം കൂടി നല്‍കുക നമ്മുടെ ചുമതല. ചെറില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക