ആർക്കും കൊതിതോന്നും ഈ നാടൻ കുഴലപ്പം കഴിക്കാൻ !

Webdunia
ശനി, 3 നവം‌ബര്‍ 2018 (16:28 IST)
കുഴലപ്പം എന്നത് കടകളിലൊന്നും അത്ര സുലഭമായി ലഭിക്കാത്ത ഒരു നാടൻ പലഹാരമാണ്. ഇനി കടകളിൽ കിട്ടുന്നുണ്ടെങ്കിൽ തന്നെ അതിന് വലിയ വിലയും നൽകേണ്ടി വരും. നല്ല നാടൻ കുഴലപ്പം നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കിയാലോ. 
 
വളരെ വേഗത്തിൽ പ്രയാസമേതുമില്ലാതെ വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതേയുള്ളു കുഴലപ്പം. കുഴലപ്പം ഉണ്ടാക്കുന്നതിന് വേണ്ട ചേരുവകളെന്തൊക്കെയെന്ന് നോക്കാം 
 
അരിപൊടി- ഒന്നര കപ്പ്
തേങ്ങ -രണ്ട് സ്പൂണ്‍
കറുത്ത എള്ള് -രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
 
ഇനി നാടൻ കുഴലപ്പത്തിന്റെ പാചക വിധി എങ്ങനെയാണെന്ന് നോക്കാം
 
ആദ്യമായി ചേയ്യേണ്ടത് ഒരു പാത്രത്തിൽ അൽ‌പം വെള്ളം തിളപ്പിക്കൻ വക്കുക. തിളച്ചു വെള്ളത്തിലേക്ക് എടുത്തുവച്ചിരിക്കുന്ന തേങ്ങയും, അരിപൊടിയും, ഉപ്പും, എള്ളും ചേര്‍ത്ത് തീ ഓഫ് ചെയ്യുക ശേഷം ഇത്   കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. 
 
ഇങ്ങനെ നന്നായി കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വെക്കുക.
ഈ ഉരുള ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് എണ്ണ തടവി ചപ്പാത്തി പരത്തുന്നതുപോലെ ഓരോന്നായി പരത്തി കുഴൽ രൂപത്തിൽ ചുരുട്ടി വക്കുക. ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുത്താൽ നല്ല നാടൻ കുഴലപ്പം റെഡി. 

അനുബന്ധ വാര്‍ത്തകള്‍

Next Article