ചെറിയൊരു മാറ്റംവരുത്തി പഠനത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്താം !

കെ ആര്‍ അനൂപ്
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (08:58 IST)
നിങ്ങളുടെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടോ ? അതിനായി ശ്രമങ്ങള്‍ നടത്തുന്നവരാണോ? മത്സരപരീക്ഷകളില്‍ ഉള്‍പ്പെടെ പഠനത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ നിങ്ങള്‍ക്ക് ബഹുദൂരം മുന്നിലെത്താന്‍ ആകും.
 
മുന്നില്‍ ഒരു വിഷയം പഠിക്കാന്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ കുറെ ചോദ്യങ്ങള്‍ ഉണ്ടാകണം. ഉദാഹരണത്തിന്,ഇത് എങ്ങനെ സംഭവിച്ചു? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചു കൊണ്ട് പഠിക്കാന്‍ ശ്രമിക്കണം. ഇത് പഠിക്കാനുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പഠിച്ചത് മനസ്സില്‍ പതിയാനും സഹായിക്കും.
 
 വെറുതെയിരുന്ന് വായിച്ച് പഠിക്കാതെ ചില പരീക്ഷണങ്ങളില്‍ കൂടി അല്ലെങ്കില്‍ പഠിച്ച കാര്യങ്ങള്‍ പ്രാക്ടിക്കലായി ചെയ്തു നോക്കുന്നത് പഠിച്ചത് മറക്കാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. പഠനം കൂടുതല്‍ ഇന്‍ട്രസ്റ്റിംഗ് ആകാനും ഇത് കാരണമാകും.
 
അക്ഷരങ്ങളിലൂടെയും ശേഷം ചിത്രങ്ങളിലൂടെയും വിഷയങ്ങളെ മനസ്സിലാക്കുന്ന രീതിയാണ് ഇരട്ടക്കോഡിങ് അല്ലെങ്കില്‍ ഡബിള്‍ കോഡിങ് എന്ന് പറയുന്നത്. ഒരു വിഷയം വളരെ എളുപ്പത്തില്‍ പഠിക്കാന്‍ ഈ രീതി നിങ്ങളെ സഹായിച്ചേക്കാം.
 
  ചുരുക്കെഴുത്തുകള്‍ അല്ലെങ്കില്‍ സങ്കല്‍പ്പിക ചിത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരു കാര്യം പഠിക്കുന്നതിനെയാണ് മെമ്മോണിക്‌സ് എന്ന് പറയുന്നത്. ഇങ്ങനെ പഠിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ തലച്ചോറില്‍ ആഴത്തില്‍ പതിയും. അതിനാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മറന്നു പോകില്ല.
 
 ഒരു വിഷയം പഠിക്കുമ്പോള്‍ അതിനോടൊപ്പം തന്നെ വ്യത്യസ്ത വിഷയങ്ങളും കഴിവുകളും പരിശീലിക്കുന്ന രീതിയാണ് ഇന്റര്‍ ലീവ്ഡ് പ്രാക്ടീസ്. ആശയങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനും പഠിച്ച കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും ഇത് സഹായിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article