തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

നിഹാരിക കെ.എസ്

ബുധന്‍, 9 ഏപ്രില്‍ 2025 (18:42 IST)
തക്കാളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ട്. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. 
 
നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും. ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും.  
 
ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും. തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. 
 
സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍