വിമാനാപകടം,ടാര്‍സന്‍ നടന്‍ ജോ ലാറയും ഭാര്യയുമടക്കം ഏഴു പേര്‍ മരണപ്പെട്ടു

കെ ആര്‍ അനൂപ്
തിങ്കള്‍, 31 മെയ് 2021 (12:16 IST)
ഹോളിവുഡ് നടന്‍ ജോ ലാറ വാഹനാപകടത്തില്‍ മരിച്ചെന്ന് വിവരം. അദ്ദേഹത്തിന്റെ ഭാര്യയുമടക്കം ഏഴു പേര്‍ ഉണ്ടായിരുന്ന ബിസിനസ് ജെറ്റ് ശനിയാഴ്ച പ്രാദേശിക സമയം പതിനൊന്നോടെ തകര്‍ന്ന് വീഴുകയായിരുന്നു.യുഎസിലെ നാഷ്വില്ലെയില്‍ വെച്ചായിരുന്നു അപകടം.ടെന്നിസെ വിമാനത്താവളത്തില്‍നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് വിമാനം തകര്‍ന്നതെന്നാണ് വിവരം. 
 
ജോ ലാറയും ആരെയും ഉള്‍പ്പെടെയുള്ള സംഘം കയറിയ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണു. ഏഴു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാന അവശിഷ്ടങ്ങളും മനുഷ്യശരീരാവശിഷ്ടങ്ങളും തിരച്ചിലില്‍ കണ്ടെത്തി.
 
1989ല്‍ പുറത്തിറങ്ങിയ 'ടാര്‍സന്‍ ഇന്‍ മാന്‍ഹട്ടന്‍' എന്ന ചിത്രത്തില്‍ ടാര്‍സനായി അഭിനയിച്ചത് ലാറയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article