മമ്മൂട്ടിയുടെ യുവത്വത്തിന്റെ രഹസ്യം എന്താണെന്നറിയേണ്ടേ? !

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (17:33 IST)
അറുപത്തൊമ്പതാം വയസിലും മമ്മൂട്ടി നിലനിര്‍ത്തുന്ന യുവത്വം ആരെയും മോഹിപ്പിക്കും. താരത്തിൻറെ ഗ്ലാമറിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് അറിയാൻ ആരാധകർക്കും ഇഷ്ടമാണ്. മമ്മൂട്ടിയുടെ ആരോഗ്യത്തിന് പിന്നിൽ വർഷങ്ങളായി തുടർന്നുവരുന്ന വ്യായാമം ആണെന്നാണ് അദ്ദേഹത്തിൻറെ ഫിറ്റ്നസ് ഇന്‍സ്‌ട്രക്ടറായ വിപിൻ സേവ്യർ പറയുന്നത്. 
 
രാവിലെ വ്യായാമം ചെയ്യുവാനാണ് മമ്മൂക്കയ്ക്ക് കൂടുതലിഷ്ടം. അതും ഒന്നേകാല്‍ മണിക്കൂര്‍ അദ്ദേഹം വർക്കൗട്ട് ചെയ്യും. ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസം കാർഡിയാക് വ്യായാമങ്ങളും ബാക്കിയുള്ള ദിവസങ്ങളില്‍ ശരീര പേശികൾക്ക് ബലം നൽകുവാനും മറ്റും സഹായിക്കുന്ന ബോഡി പാർട്ട് ട്രെയിനിങ്ങുമാണ് താരം ചെയ്യാറുള്ളതെന്ന് വിപിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം അദ്ദേഹം ഡയറ്റിംഗും തുടരുന്നു. ഇപ്പോൾ ഓൺലൈൻ ആയിട്ടാണ് വർക്കൗട്ട് പ്ലാനുകൾ നൽകുന്നതെന്നും വിപിൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article