നിങ്ങള്‍ എരിവ് അമിതമായി കഴിക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:35 IST)
നമ്മുടെ ഭക്ഷണരീതികളില്‍ അമിതമായി പ്രാധാന്യം നല്‍കാറുള്ളതാണ് എരിവ്. എരിവ് കൂടിയ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. സാധാരണയായി എരിവിനായി വറ്റല്‍മുളകാണ് കറികളില്‍ ചേര്‍ക്കാറുള്ളത്. എന്നാല്‍ വറ്റല്‍ മുളകിന്റെ ഉപയോഗം കൂടുന്നത് നമ്മുടെ ദഹനേന്ദ്രിയങ്ങളെ ബാധിക്കുകയും അത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു. അമിതമായി എരിവ് കഴിക്കുന്നത് അപകടമാണെങ്കിലും അവയെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുകയും ഇല്ല. 
 
കഴിയുന്നതും പരമാവധി വറ്റല്‍മുളക്, കുരുമുളക് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പകരം എരിവിനായി പച്ചമുളക്,ഇഞ്ചി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. ഭക്ഷണത്തില്‍ ഇഞ്ചി ഉപയോഗിക്കുന്നത് ദഹനപ്രക്രിയക്കും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article