കോവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം സിനിമയാകും: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 24 ഓഗസ്റ്റ് 2021 (11:34 IST)
കോവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം സിനിമയാകും.അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ എത്തിയ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍.
 
ആരോഗ്യപ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്നതായിരുന്നുചോദ്യം. 'മഹാമാരി സമയത്ത് നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരും, നിങ്ങളുടെ ധൈര്യപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന ചിത്രം വെല്ലുവിളിയാണെങ്കിലും ഞാന്‍ അത് ഏറ്റെടുക്കുന്നു,' - എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍