അമിത വണ്ണം എന്ന പ്രശ്‌നം ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒന്നാണ്. എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പ്രധാനമായും ഇന്നത്തെ ജീവിത രീതിയും ഭക്ഷണ ശൈലിയും തന്നെയാണ് ഇതിന് പിന്നിലെ കാരണം.
അമിത വണ്ണം നമ്മെ പല രോഗങ്ങളിലേക്കും നയിക്കും. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറായിമാറുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ ബെസ്‌റ്റാണ് ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ നമുക്ക് ഈ പ്രശ്‌നം വളരെ ഈസിയായി പമ്പകടത്താം.
പോഷകങ്ങള്‍ ഏറെയുളള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.
ബീറ്റ്റൂട്ടിന്റെ രുചി ഇഷ്‌ടമല്ലാത്തവർക്ക് ജ്യൂസിൽ അൽപ്പം ചെറുനാരങ്ങാ നീരോ തേനോ ചേർക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്റിഓക്‌സിഡന്റായ തേനും ജ്യൂസിൽ ചേർക്കുമ്പോൾ അതിന്റെ ഗുണം ഇരട്ടിക്കുക മാത്രമേ ചെയ്യുകയുമുള്ളൂ.