നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഉപ്പ് കൂടുന്നതും കുറയുന്നതുമൊക്കെ രുചിയെ ബാധിക്കും. ഉപ്പ് അമിതമാകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉപ്പ് കുറയ്ക്കുക വഴി ഹൃദ്രോഗ-പക്ഷാഘാത സാധ്യതകൾ കുറയ്ക്കാനാകും. ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ഗ്രാമിൽ കുറവാണ്. അതിൽ കൂടുതൽ ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോയെന്ന് എങ്ങനെ തിരിച്ചറിയാം?
ഉപ്പ് കഴിക്കുന്നത് കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്
മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം
അമിതദാഹവും അളവിൽ കൂടുതൽ ഉപ്പ് കഴിക്കുന്നുവെന്നതിന്റെ തെളിവ്