ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

നിഹാരിക കെ.എസ്

വ്യാഴം, 27 മാര്‍ച്ച് 2025 (18:22 IST)
ലെമൺ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. തടി കുറക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളിൽ ഒന്നാണ് ലെമൺ ടീ. ചെറുനാരങ്ങയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ ഉള്ളതിനാൽ ഇത് ആരോഗ്യത്തിനും ചർമ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. 
 
രാവിലെ വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നത് കൊണ്ട് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ട് .ലെമൺ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാൻ വെറും ലെമൺ ടീ എന്നും കുടിച്ചാൽ മതി. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് ലെമൺ ടീ. അതുപോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ക്യാൻസർ പ്രതിരോധത്തിനും ലെമൺ ടീ കുടിക്കുന്നതുകൊണ്ട് കൂടുതൽ ഗുണം ലഭിക്കുന്നു.
 
ലെമൺ ടീ തയ്യാറാക്കാൻ ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിച്ച്‌ അതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിച്ചതിനുശേഷം തേയില ഊറ്റിയെടുത്തതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക . ഇതിലേക്ക് അൽപം തേനും ചേർക്കണം. നല്ല ഗുണം നിറഞ്ഞ ലെമൺ ടീ തയ്യാർ. തടി കുറക്കാൻ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ് ലെമൺ ടീ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍