അതിനും ഒരു ചെയ്‌ഞ്ച് വേണം, പങ്കാളി ആഗ്രഹിക്കുന്നതും അതുതന്നെയാണ്!
തിങ്കള്‍, 7 ജനുവരി 2019 (08:57 IST)
ലൈംഗികത പങ്കാളികൾ ഇരുവരും ഒരുപോലെ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതുമായ ഒന്നാണ്. പങ്കാളികൾ ഇരുവരും വിചാരിച്ചാൽ മാനസികോല്ലാസത്തിന്റേയും ശാരിരിക ഉന്മേമേഷത്തിന്റേയും ഇടമാക്കി സെക്‌സിനെ മാറ്റാൻ കഴിയും. അതിന് പ്രധാനമായും വേണ്ടത് ദിവസവും ശാരീരികബന്ധത്തിലേർപ്പെടുന്ന ബെഡ് റൂം മാറ്റിപ്പിടിക്കുക എന്നതാണ്.
സ്ഥിരം ബെഡ്റൂമിൽ, സ്ഥിരം ശൈലിയിൽ സെക്സിലേർപ്പെടുന്നത് പങ്കാളികളുടെ മനം ഒരുപോലെ മടുപ്പിക്കും. പലപ്പോഴും ബെഡ്റൂമിൽ സ്ത്രീകൾ പാവകളെ പോലെ ആകുന്നത് അതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സ്ഥലം മാറ്റുന്നത് സെക്‌സിൽ വളരെയധികം ഉപകാരപ്രദമാകും.
നല്ലൊരു യാത്ര ചെയ്‌തോ പതിവ് രീതികൾ മാറ്റിയോ അൽപ്പം വന്യത സെകസിൽ കൂട്ടിച്ചേർത്തോ വളരെ സമയമെടുത്ത് സെക്‌സിൽ ഏർപ്പെടുന്നതോ ഉത്തമമാണ്. ഇങ്ങനെയുള്ള മാറ്റങ്ങൾ സെക്‌സിൽ കൊണ്ടുവരുമ്പോൾ തന്നെ സ്‌തീയ്‌ക്ക് പുരുഷനോട് കൂടുതൽ ഇഷ്‌ടം തോന്നിത്തുടങ്ങും.