സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ എങ്ങനെ ഒഴിവാക്കാം

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2023 (11:33 IST)
സ്ത്രീകളുടെ പ്രത്യുല്പാദന വ്യവസ്ഥയില്‍ അണുബാധയുണ്ടാവുക ചില സമയങ്ങളില്‍ നടക്കാറുണ്ണ്ട്. ഗര്‍ഭപാത്രം, അണ്ഡാശയങ്ങള്‍,യോനിഭാഗം എന്നിങ്ങനെ പ്രത്യുല്പാദന വ്യവസ്ഥയിലെ പ്രധാനഭാഗങ്ങളില്‍ അണുബാധ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ തന്നെ വേണ്ടതാണ്. അമിതവണ്ണമുള്ളവരിലും പ്രമേഹരോഗികളിലും ഇതിനുള്ള സാധ്യത കൂടുതലാണ്.
 
അണുബാധകള്‍ തന്നെ പലതരത്തിലാകാം. പുകച്ചില്‍,ചിറിച്ചില്‍,അസ്വാഭാവികമായ സ്രവം എന്നിവയാണ് ഇതിന്റെ പൊതുലക്ഷണങ്ങള്‍. അണുബാധ എങ്ങനെ സ്വാഭാവിക മാര്‍ഗങ്ങളിലൂടെ തടയാമെന്ന് നോക്കാം.
 
സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ എപ്പോഴും നീളം കുറച്ച് സൂക്ഷിക്കാം
 
അടിവസ്ത്രങ്ങള്‍ ധരിക്കും മുന്‍പും മൂത്രമൊഴിച്ച ശേഷവും സ്വകാര്യഭാഗങ്ങള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ച് ഈര്‍പ്പമില്ലാതെയാക്കാം
 
അടിവസ്ത്രങ്ങള്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പമല്ലാതെ പ്രത്യേകമായി തന്നെ കഴൂകാം
 
പുതുതായി വാങ്ങുന്ന അടിവസ്ത്രങ്ങളായാലും കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്, കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാം
 
ആര്‍ത്തവ സമയത്ത് മൂന്നും നാലും മണിക്കൂറുകള്‍ കൂടുമ്പോള്‍ നനവുണ്ടായാലും ഇല്ലെങ്കിലും സാനിറ്ററി പാഡുകള്‍ മാറ്റി ഉപയോഗിക്കാം. യോനിഭാഗത്ത് വെള്ളം ചീറ്റി ഉപയോഗിക്കാതിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article