സ്ത്രീകളെ വൈകാരികമായി ഉണര്‍ത്തുന്ന അഞ്ച് ശരീരഭാഗങ്ങള്‍ ഇവയാണ്; ഫോര്‍പ്ലേയില്‍ ഒരിക്കലും ഒഴിവാക്കരുത്

ഞായര്‍, 1 ഒക്‌ടോബര്‍ 2023 (20:06 IST)
ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഒന്നാണ് മനുഷ്യ ശരീരം. ലൈംഗികതയെ കുറിച്ച് പഠിക്കുമ്പോള്‍ ശരീരത്തിലെ ഓരോ ഭാഗങ്ങളെ കുറിച്ചും കൃത്യമായി മനസ്സിലാക്കണം. ലൈംഗികതയില്‍ ഫോര്‍പ്ലേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ക്ക് നൂറ് ശതമാനം ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ കൂടിയേ തീരൂ. ഫോര്‍പ്ലേയില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത സ്ത്രീ ശരീരത്തിലെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം 
 
1. കഴുത്ത് 
 
വികാരങ്ങള്‍ ഉണര്‍ത്തുന്നതിന്റെ കേന്ദ്രബിന്ദുവാണ് കഴുത്ത്. കഴുത്തില്‍ ഒന്ന് സ്പര്‍ശിക്കുന്നത്, തലോടുന്നത്, ചുംബിക്കുന്നത് സ്ത്രീകളെ വലിയ രീതിയില്‍ വൈകാരികതയിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തില്‍ പങ്കാളി ഫോര്‍പ്ലേ തുടങ്ങുന്നത് തന്നെ സ്ത്രീയുടെ കഴുത്തില്‍ ചുംബിച്ചുകൊണ്ടാണ്. സ്ത്രീകളും അത് ഒരുപാട് ഇഷ്ടപ്പെടുന്നതായാണ് പഠനങ്ങള്‍. സെക്സിന്റെ സമയത്ത് കഴുത്തില്‍ സ്പര്‍ശിക്കുന്നത് പോലും സ്ത്രീകളെ വൈകാരികമായി ഉണര്‍ത്തുന്നു. 
 
2. ചെവി 
 
ഫോര്‍പ്ലേയില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ശരീരഭാഗമാണ് സ്ത്രീകളുടെ ചെവി. നിരവധി ചെറിയ ഞെരമ്പുകളുടെ ഒരു കൂട്ടം ചെവിയുടെ പിന്‍ഭാഗത്തുണ്ട്. ചെവിയില്‍ കടിക്കുന്നതും ഊതുന്നതും ചുംബിക്കുന്നതും ലൈംഗികമായി ഉണര്‍വേകുന്നു. വിരലുകള്‍ ചെവിയിലേക്ക് കടത്തി മസാജ് ചെയ്യുന്നതും വൈകാരികമായ ഉണര്‍വ് നല്‍കുന്നു. സ്ത്രീകളില്‍ ലൈംഗിക ഉത്തേജനം നല്‍കുന്ന വാഗസ് നാഡി ചെവിയിലാണ് ഉള്ളത്. 
 
3. കണ്ണുകള്‍ 
 
ഫോര്‍പ്ലേയില്‍ കണ്ണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കി കിടക്കുന്നത് ഇമോഷണല്‍ ബോണ്ട് വര്‍ധിപ്പിക്കുന്നു. കണ്‍പീലികളില്‍ ഊതുന്നതും കണ്ണുകളില്‍ ചുംബിക്കുന്നതും ഫോര്‍പ്ലേയില്‍ ആവശ്യമായ കാര്യങ്ങളാണ്. 
 
4. കൈ വിരലുകള്‍ 
 
കൈ വിരലുകളില്‍ ചുംബിക്കുന്നത് സെക്ഷ്വല്‍ ഫാന്റസിയുടെ ഭാഗമായാണ്. കിടക്കയില്‍ പങ്കാളിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് കിടക്കാന്‍ ഫോര്‍പ്ലേയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നു. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കുന്നത് ഇമോഷണല്‍ ബോണ്ടിങ് വര്‍ധിപ്പിക്കുന്നു. 
 
5. കാലുകള്‍ 
 
ഫോര്‍പ്ലേയില്‍ പലരും വിട്ടുകളയുന്ന ഒരു ഭാഗമാണ് കാലുകള്‍. കാല്‍വിരലുകളിലും പാദങ്ങളിലും ചുംബിക്കുന്നത് സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഏറെ സെന്‍സിറ്റീവ് ആയുള്ള ഭാഗം കൂടിയാണ് ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍