ഉപ്പുകൂടുതല്‍ കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടുമെന്നും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകുമെന്നും ഏല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഉപ്പ് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെല്‍ മെറ്റബോളിസത്തില്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന ടി സെല്ലുകളെയാണ് ഉപ്പ് ബാധിക്കുന്നത്. ഉപ്പ് കൂടുതലാകുമ്പോള്‍ ഈ കോശങ്ങളിലേക്കുന്ന ഊര്‍ജ വിതരണം തടസപ്പെടും.