ശരീര ഭാരം കുറയ്ക്കാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിനേക്കാള്‍ നല്ലത് കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണെന്ന് പുതിയ പഠനം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഫെബ്രുവരി 2023 (09:00 IST)
ശരീര ഭാരം കുറയ്ക്കാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിനേക്കാള്‍ നല്ലത് കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണെന്ന് പുതിയ പഠനം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ ഭാരം കുറയ്ക്കാന്‍ വലിയ പ്രചാരത്തിലുള്ള മാര്‍ഗമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. 16മണിക്കൂര്‍ വരെ ഭക്ഷണം കഴിക്കാതിരുന്നിട്ട് കഴിക്കുന്ന രീതിയാണിത്. 
 
18 വയസിന് മുകളിലുള്ള 550 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. അമിതഭാരമുണ്ടായിരുന്ന പലര്‍ക്കും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു പഠനം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article