കരളിന്റെ ആരോഗ്യത്തിന് വീട്ടിലുണ്ടാക്കാന്‍ പറ്റിയ പാനിയങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ഫെബ്രുവരി 2023 (19:20 IST)
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനത്തില്‍ കുറവുവന്നാല്‍ അത് മറ്റുഅവയവങ്ങളെ സാരമായി ബാധിക്കും. കൂടുതല്‍ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത് കരളിനെ ബാധിക്കും. ഇത് പ്രമേഹത്തിന് അമിതവണ്ണത്തിനും കാരണമാകും. കോഫികുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലെതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് ഫാറ്റിലിവര്‍ ഉണ്ടാകുന്നത് തടയും. 
 
അതുപോലെ ഗ്രീന്‍ ടീയും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് മികച്ച ആന്റിഓക്‌സിഡന്റാണ്. ഇത് രക്തത്തിലെ ഫാറ്റിനെ പ്രതിരോധിക്കുന്നു. ബീറ്റ്‌റൂട്ട് ജൂസ്, നെല്ലിക്കാ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, എന്നിവ കരളിന് നല്ലതാണ്. എന്നാല്‍ ജ്യൂസില്‍ പഞ്ചസാര ചേര്‍ക്കരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍