പത്തിലൊരാള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വൃക്കരോഗ ലക്ഷണങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 9 ഏപ്രില്‍ 2023 (09:09 IST)
ലോകത്ത് പത്തിലൊരാള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വൃക്കരോഗ ലക്ഷണങ്ങള്‍ ഉണ്ട്. ഇത് ഏത് പ്രായത്തിലും വരാം. പലഘടകങ്ങളും രോഗത്തിന്റെ തീവ്രത കൂട്ടാം. സാധാരണയായി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരിലാണ് ക്രോണിക് കിഡ്‌നി ഡിസീസ് കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍പെടുന്നു. കൂടിയ രക്തസമ്മര്‍ദ്ദവും പ്രമേഹവും കിഡ്‌നിയെ കൂടുതലായി തകരാറിലാക്കും. 
 
ഇന്ത്യയില്‍ വൃക്കരോഗവുമായി വരുന്ന 30ശതമാനത്തോളം രോഗികളും വൈകിയാണ് എത്തുന്നത്. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൃക്കരോഗ നിര്‍ണയം നടത്തുന്ന രണ്ടു ടെസ്റ്റുകള്‍ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമോ ചെറിയ തുകയോ ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article