ഇന്ത്യക്കാരില്‍ 45 ശതമാനം മാത്രമേ ദിവസവും രണ്ടുതവണ പല്ലുതേക്കുന്നുള്ളു, മറ്റുരാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഏപ്രില്‍ 2023 (10:55 IST)
ഇന്ത്യക്കാരില്‍ 45 ശതമാനം മാത്രമേ ദിവസവും രണ്ടുതവണ പല്ലുതേക്കുന്നുള്ളുവെന്ന് ലോക ഓറല്‍ ഹെല്‍ത്തിന്റെ വിലയിരുത്തല്‍. ആറുരാജ്യങ്ങളിലെ കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ചൈന, ഇറ്റലി, കൊളംമ്പിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുള്ളവരില്‍ 78 മുതല്‍ 83 ശതമാനം പേരും രണ്ടുനേരം പല്ലുതേക്കുന്നവരാണ്. ഇന്ത്യയില്‍ ദന്തല്‍ രോഗികളില്‍ 32 ശതമാനവും അമിതമായ മധുര ആഹാരങ്ങള്‍ കഴിക്കുന്നവരാണ്. അതേസമയം ചൈനയില്‍ ഇത് 11 ശതമാനമാണ്.
 
ഇന്ത്യക്കാരും ചൈനക്കാരും പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് പല്ലുതേക്കുന്നതെങ്കില്‍ ജപ്പാന്‍, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ ഭക്ഷണത്തിന് ശേഷമാണ് പല്ലുതേക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article