ആര്‍ത്തവം വൈകാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഇതെല്ലാമാണ്

വെള്ളി, 14 ഏപ്രില്‍ 2023 (09:59 IST)
സാധാരണയായി ഒരു ആര്‍ത്തവത്തില്‍ നിന്ന് അടുത്ത ആര്‍ത്തവത്തിലേക്ക് 21 മുതല്‍ 40 വരെ ദിവസങ്ങളുടെ ഇടവേളയാണ് ഉണ്ടാകുക. 28 ദിവസമാണ് ആരോഗ്യകരമായ ഇടവേള. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവം വൈകാന്‍ സാധ്യതയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
 
1. മാനസിക സമ്മര്‍ദ്ദം 
 
ആര്‍ത്തവം വൈകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് മാനസിക സമ്മര്‍ദ്ദമാണ്. മാനസിക സമ്മര്‍ദ്ദം മൂലം ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നു. ഇത് ആര്‍ത്തവം വൈകാന്‍ കാരണമാകും. 
 
2. ശരീരഭാരം ക്രമാതീതമായി കുറയുന്നത് 
 
പോഷകങ്ങളുടെ ലഭ്യതക്കുറവ് കാരണം ശരീരഭാരം ക്രമാതീതമായി കുറയുന്നത് ആര്‍ത്തവത്തെ ബാധിക്കും. 
 
3. അമിത വണ്ണം 
 
അമിത വണ്ണമുള്ളവരില്‍ ഈസ്ട്രജന്‍ ഉല്‍പ്പാദനം വര്‍ധിക്കും. ഇതുമൂലം ആര്‍ത്തവം താളംതെറ്റും. 
 
4. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) 
 
പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രോജന്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഇത്. 
 
5. ഗര്‍ഭനിരോധന ഗുളികകള്‍ 
 
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ആര്‍ത്തവം വൈകാന്‍ കാരണമാകും 
 
6. പ്രമേഹം, രക്തസമ്മര്‍ദ്ദം 
 
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരില്‍ ആര്‍ത്തവം വൈകും. 
 
7. തൈറോയിഡ് 
 
തൈറോയിഡ് രോഗികളില്‍ ആര്‍ത്തവം കൃത്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍