ദുശീലങ്ങളോ മറ്റസുഖങ്ങളോ ഇല്ലാത്ത നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ടെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഏപ്രില്‍ 2023 (15:42 IST)
ദുശീലങ്ങളോ മറ്റസുഖങ്ങളോ ഇല്ലാത്ത നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണയായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി എന്നിവയുള്ളവരിലാണ് ഹൃദയാഘാതം വരാന്‍ സാധ്യത കൂടുതലുള്ളത്. എന്നാല്‍ ഇതൊന്നും ഇല്ലാത്തവരിലും രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
 
ആശുപത്രിയില്‍ 2018 സെപ്റ്റംബറിനും 2018 ഓക്ടോബറിനും ഇടയില്‍ ഹൃദയാഘാതം വന്ന് ചികിത്സതേടിയ 2379 പേരിലാണ് പഠനം നടത്തിയത്. ഇത്തരത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഹൃദയാഘാതം വരാന്‍ സാധ്യതയുള്ളതെന്നും പഠനത്തില്‍ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍