തലയിണയും കഴുത്തുവേദനയും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ജൂലൈ 2022 (12:17 IST)
പലരും പല രീതിയിലാണ് ഉറങ്ങുന്നത്. കമഴ്ന്നും ചെരിഞ്ഞും മലര്‍ന്നും അങ്ങനെയങ്ങനെ. ചിലര്‍ തലയണ വയ്ക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് തലയണ വേണ്ട. കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയാറ്.
 
ഉറങ്ങുമ്പോള്‍ തലയണ പൂര്‍ണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതില്‍ പല കാരണങ്ങളാണുള്ളത്. ഉയരമുള്ള തലയണ വെച്ചാല്‍ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അതല്ല, തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയില്ല എന്നുള്ളവരാണെങ്കില്‍ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക.
 
അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോര്‍ട്ട് കിട്ടാന്‍ നല്ലത്. നിങ്ങള്‍ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കില്‍ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. നമ്മുടെ ആരോഗ്യത്തിനനുസരിച്ച്, ശരീരപ്രകൃതിക്കനുസരിച്ച് മാത്രം തലയണ ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article