വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍,ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട്,'ക്യാപ്‌സൂള്‍ ഗില്‍' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 8 ജൂലൈ 2022 (11:54 IST)
നടന്‍ അക്ഷയ് കുമാര്‍ സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്കിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ തന്റെ നടന്‍ പുതിയ സിനിമയായ ക്യാപ്‌സൂള്‍ ഗില്‍ ഷൂട്ടിങ്ങിലേക്ക് കടന്നു. ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട് കൂടിയാണിത്.
 
മൈനിങ് എന്‍ജിനീയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.സുരേഷ് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
പരിനീതി ചോപ്ര, കുമുദ് ശര്‍മ, രവി കിഷന്‍ തുടങ്ങിയ താരനിരയും ചിത്രത്തില്‍ ഉണ്ട്. തമിഴ് സിനിമയായ രാക്ഷസന്‍, മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ് റീമേക്കുകളാണ് അക്ഷയ് കുമാറിന്റേതായി ഇനി വരാനുള്ളത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍