സ്‌ത്രീകള്‍ നിര്‍ബന്ധമായും ഈ ഭക്ഷണങ്ങള്‍ കഴിക്കണം

Webdunia
ശനി, 13 ജൂലൈ 2019 (14:56 IST)
ശരീരത്തിന് ഊര്‍ജ്ജം പകരുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും അടങ്ങിയതാകണം ഭക്ഷണ രീതി. പാലും മാംസവും മുട്ടയും മീനും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ നല്‍കും. ചിട്ടയായ ഭക്ഷണ രീതിയും വ്യായമവുമാണ് ആരോഗ്യകരമായ ശരീരം സമ്മാനിക്കുക.

പുരുഷന്മാരെ പോലെയല്ല സ്‌ത്രീകളുടെ ഭക്ഷണശൈലി. അതില്‍ കൃത്യമായ മാറ്റങ്ങളും കരുതലുകളും വേണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്‌ത്രീകളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു വരാറുണ്ട്. അതിനാല്‍ ആരോഗ്യസംരക്ഷണത്തിനായി ദിവസേനയുള്ള ഭക്ഷണത്തില്‍ സ്‌ത്രീകള്‍ ചില വിഭവങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ജീവകം സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് സ്‌ത്രീകള്‍ കഴിക്കേണ്ടതാണ്. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, ജീവകം സി, നാരുകള്‍, അന്നജം എന്നിവ അടങ്ങിയ ബീറ്റ് റൂട്ട് ദിവസേന കഴിക്കണം.

ജീവകം ബി6, മാംഗനീസ്, സെലെനിയം എന്നിവ അടങ്ങിയ വെളുത്തുള്ളിയും ഇഞ്ചിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ള ബീന്‍സ് സ്‌ത്രീകളുടെ ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ഇതിനൊപ്പം ഇലക്കറികളും പച്ചക്കറികളും ശീലമാക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article