ദൃഢമായ ചര്‍മ്മം വേണോ? അരവണ്ണം കുറയ്ക്കണോ? - ഇതാ രണ്ട് മാർഗങ്ങൾ

വെള്ളി, 12 ജൂലൈ 2019 (14:22 IST)
ആരോഗ്യകരമായ ശരീരത്തിനും മനസിനും ഇണങ്ങിയ ചില ഭക്ഷണങ്ങൾ ഉണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ അടങ്ങിയ പോഷകമാണ് നമ്മുടെ ശരീരത്തിന്റെ അരോഗ്യത്തിന്റെ കാതല്‍. കൌമാര കാലത്താണ് പലപ്പോഴും നമ്മള്‍ ശരീര സൌന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത്. ചിലർക്ക് അരവണ്ണം കുറയ്ക്കണമെന്നായിരിക്കും ആഗ്രഹം, മറ്റ് ചിലർക്ക് ദൃഢമായ ചർമം വേണമെന്നാകും. ഏതായാലും ഇതിനു രണ്ടിനും വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം. 
 
അഴകും നിറവും ഉള്ള ചര്‍മ്മത്തിന് ഇനിമുതല്‍ വിവിധ കമ്പനികളുടെ ഉല്‍‌പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ല. ദിവസേന മൂന്ന് മുട്ടയും കുറച്ച് മാമ്പഴവും കഴിച്ചാല്‍ മാത്രം മതി. അമിനോ ആസിഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മാമ്പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ C സഹായിക്കും. ഇത് ചര്‍മ്മത്തിന് ദൃഢതയും നിറവും നല്‍കുന്നു. രാവിലെ ഭക്ഷണത്തിനൊപ്പം ഓംലെറ്റും ഒരു മാമ്പഴവും കഴിക്കണം. ഇത് ഒരു ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ശരീരത്തിന് നല്‍കുന്നു.
 
മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അരവണ്ണം. ഇത് പരിഹരിക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താണ് പതിവ്. എന്നാല്‍ ഗ്രീന്‍ ടീയില്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം. ഒരു കപ്പ് ഗ്രീന്‍ ടീയ്ക്കൊപ്പം അരസ്പൂണ്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍