വയനാടന്‍ ചിക്കന്‍ ഫ്രൈ കഴിച്ചിട്ടുണ്ടോ ?; ദാ പിടിച്ചോ സിമ്പിള്‍ റെസിപ്പി!

വെള്ളി, 12 ജൂലൈ 2019 (17:51 IST)
ചിക്കന്‍ ഫ്രൈ ഇഷ്‌ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ ?. പുരുഷന്മാരെ പോലെ സ്‌ത്രീകളും കുട്ടികളും ഇഷ്‌ടപ്പെടുന്ന വിഭവമാണിത്. എന്നാല്‍, വയനാടന്‍ ചിക്കന്‍ ഫ്രൈയുടെ രുചി എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഭക്ഷണപ്രേമികളുടെ മനം മയക്കുന്നതാണ് വ്യത്യസ്ഥ രുചിയുള്ള വയനാടന്‍ ചിക്കന്‍ ഫ്രൈ.

ചേരുവകള്‍:

കോഴി വൃത്തിയാക്കി ചെറു കഷ്ണങ്ങളാക്കിയത് - ഒരു കിലോ
ഇഞ്ചി അരച്ചത് - ആവശ്യത്തിന്
വെളുത്തുള്ളി അരച്ചത് ആവശ്യത്തിന്
വറ്റല്‍ മുളക് പൊടിച്ചത് - 2 ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ചതച്ചത് - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
കടലമാവ് - 2ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1 ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുട്ട - 1
നാരങ്ങനീര് - 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തില്‍ കടലമാവ് ഇട്ട ശേഷം മുട പൊട്ടിച്ചൊഴിച്ച് കുഴയ്‌ക്കണം. ഇതിലേക്ക് അരച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി മിക്‍സ് ചെയ്യണം. ഇതിനൊപ്പം നന്നായി ചതച്ചെടുത്ത ചുവന്നുള്ളിയും ചേര്‍ക്കണം. തുടര്‍ന്ന് വറ്റല്‍ മുളക് പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഗരം മസാല, പെരും ജീരകം പൊടിച്ചതും ചേര്‍ത്ത് നന്നായി കുഴയ്‌ക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പും ചേര്‍ക്കുക. ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍ ഈ മസാലയിലേക്ക് ചേര്‍ത്ത് നാരങ്ങനീരും ഒഴിച്ച് നല്ല രീതിയില്‍ ഇളക്കുക. മസാല ചിക്കനില്‍ ഇറങ്ങണം. 20 മുതല്‍ 45 മിനിറ്റ് വരെ മാസലയും ചിക്കനും മിക്‍സായി കിടക്കണം. ഇതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ ചിക്കന്‍ വറുത്തുകോരാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍