കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം

ശ്രീനു എസ്
വെള്ളി, 18 ജൂണ്‍ 2021 (09:55 IST)
കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടേയും എയിംസിന്റേയുമാണ് പഠനം. കുട്ടികളില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മൂന്നാം തരംഗത്തിന്റെ ഭീതിയില്‍ അല്‍പം അയവു വരുത്തിയിട്ടുണ്ട്. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്.
 
മാര്‍ച്ചിനും ജൂണിനും ഇടയിലാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് ബാധ കുറയാന്‍ സാധ്യതയുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article