ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആവേശ പോരാട്ടം കാണാന്‍ എന്ത് ചെയ്യണം? ചാനല്‍ ഏത്?
വെള്ളി, 18 ജൂണ്‍ 2021 (09:30 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സരം ആരംഭിക്കും. സതാംപ്ടണിലെ റോസ് ബൗളിലാണ് മത്സരം നടക്കുക.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി എന്നീ ചാനലുകളിലാണ് ഇന്ത്യയില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കുക.
ഹോട്ട്സ്റ്റാറിലും ജിയോ ടിവി ആപ്പിലും മത്സരം ഓണ്‍ലൈനായി തത്സമയം കാണാന്‍ സാധിക്കും.