ഇത് വേണ്ടായിരുന്നു, മോശം സെലക്ഷന്‍; സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം

വ്യാഴം, 17 ജൂണ്‍ 2021 (20:27 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്ക് അതൃപ്തി. സമീപകാലത്ത് സിറാജിനെ പോലെ സ്ഥിരതയും മികവും പുലര്‍ത്തിയ ടെസ്റ്റ് ബൗളര്‍ ഇല്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയത് മണ്ടത്തരമാണെന്നും ആരാധകര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിറാജിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍. വാലറ്റത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കൂടി കഴിവുള്ള താരമാണ് സിറാജ്. ഇപ്പോള്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്ന മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ബാറ്റിങ്ങില്‍ അത്ര മികവ് പുലര്‍ത്തുന്നവരല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുക. മൂന്ന് പേസര്‍മാര്‍ക്ക് പുറമേ രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ ടീമില്‍ സ്പിന്നര്‍മാരായി ഇറങ്ങും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍