ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം; കൊമ്പുകോര്‍ക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും

വെള്ളി, 18 ജൂണ്‍ 2021 (07:04 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്നുമുതല്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക. സതാംപ്ടണ്‍ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടാനാണ് ഇരു ടീമുകളും വാശിയോടെ പോരടിക്കുക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് റാംഗിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്, ഇന്ത്യ രണ്ടാം സ്ഥാനത്തും. 
 
ഇന്ത്യ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുള്ളത്.
 
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍