ഗ്രാമങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വെറ്റില ഉപയോഗം സുലഭമാണ്. ലഹരിക്കുവേണ്ടിയാണ് ഇത് ആളുകള്‍ ഉപയോഗിക്കുന്നത്. മുറുക്കല്‍ പഴയ ആളുകള്‍ക്ക് ശീലമാണ്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ക്കും വെറ്റില ഉപയോഗിക്കും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍ ദിക്ഷാ ഭാസര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അത് വെറ്റിലയുടെ ഗുണങ്ങളാണ്.
ചുമയ്ക്കും ആസ്മയ്ക്കും തലവേദനയ്ക്കും വെറ്റില നല്ലതാണ്. കൂടാതെ വേദന മാറാനും നീര്‍വീക്കം തടയാനും ഇത് സഹായിക്കും. വെറ്റിലയില്‍ നിരവധി കാല്‍സ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. കൂടാതെ തയാമിന്‍, നിയാസിന്‍, റിബോഫ്‌ളാവിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.